AEO BLOG www.aeotpban.blogspot.in

നിര്‍ദ്ദേശങ്ങള്‍ താഴെ

24.06.2017രാവിലെ 10 ന് വിദ്യാരംഗം പൊതുയോഗം ബി ആർ സി യിൽ

...

.ആധാര്‍ പാന്‍കാര്‍ഡുമായി ലിങ്ക് ചെയ്തോ ഇല്ലെങ്കില്‍ താഴെയുള്ള പോസ്റ്റ് വായിക്കുക.ആറാം പ്രവര്‍ത്തിദിന പ്രഫോര്‍മ സമ്പൂര്‍ണ്ണയില്‍ ലഭ്യമാണ്.Dashboard-Sixth working day (click) തുറന്നു വരുന്ന വിന്‍ഡോയില്‍ വലതുവശത്ത് Sixth working day report.മാറ്റം വരുത്തേണ്ടവ സമ്പൂര്‍ണ്ണയില്‍ മാറ്റിയതിനുശേഷം ക്ലാസ്സ് അടിസ്ഥാനത്തില്‍ സിംക്രണൈസ് ചെയ്യണം. ഉച്ചഭക്ഷണവിതരണത്തിന്റെ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Friday, 23 June 2017

Sir,
        പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 22 /06 /2017 തീയ്യതിയിലെ സർക്കുലർ എല്ലാ പ്രധാന അധ്യാപകർക്കും അറിവിലക്കായി അയക്കുന്നു .    2017 -18  വർഷം സാമ്പത്തിക സഹായത്തിനു അർഹതയുള്ള  I E D റിന്യൂവൽ കുട്ടികളുടെ ലിസ്റ്റ്  ഇതോടൊപ്പം നൽകിയ പ്രൊഫോർമയിൽ 25 /06 /2017  തീയ്യതിക്കുള്ളിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .  പ്രൊഫോർമയിലെ എല്ലാ കോളങ്ങളും നിർബന്ധമായും  പൂരിപ്പിക്കേണ്ടതാണ്.

AEO TALIPARAMBA NORTH 

Thursday, 22 June 2017

സമ്പൂര്‍ണ്ണയില്‍ ക്ലാസ്സ് വൈസ് പ്രിന്‍റ് എടുക്കുന്നതിന് ആറാം പ്രവൃത്തി ദിനം ക്ലിക്ക് ചെയ്ത് തുറക്കുക-മുകളില്‍ -Class wise Print കാണാം.ഇവിടെനിന്നും പ്രിന്‍റ് എടുക്കുക

Wednesday, 21 June 2017

ആധാര്‍ പാന്‍കാര്‍ഡുമായി ലിങ്ക് ചെയ്തോ ഇല്ലെങ്കില്‍ പോസ്റ്റ് വായിക്കുക

Link Aadhaar with PAN

ജൂലൈ ഒന്നു മുതല്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ ഫയല്‍ ചെയ്യുന്നതിന് PAN Card Number ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുന്നു. കൂടാതെ ആധാര്‍ ലിങ്ക് ചെയ്യാത്ത PAN കാര്‍ഡ് അസാധുവാകും എന്ന വാര്‍ത്തയും കേള്‍ക്കുന്നുണ്ട്. ഒട്ടു മിക്ക പേരുടെയും ആധാര്‍ കാര്‍ഡിലെ പേരും പാന്‍ കാര്‍ഡ് നമ്പറിലെ പേരും വ്യത്യസ്തമായതിനാല്‍ രണ്ടും ലിങ്ക് ചെയ്യാന്‍ ഇത് വരെ സാധിച്ചിരുന്നില്ല

പ്രധാന അറിയിപ്പ്
തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലയിലെ ഗവ.എല്‍.പി.സ്‌കൂള്‍ പുളിയൂലിലേയ്ക്ക് സ്ഥലം മാറ്റം ലഭിക്കാനാഗ്രഹിക്കുന്ന, സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ താല്‍പര്യമുള്ള കണ്ണൂര്‍ ജില്ലയിലെ പ്രൈമറി അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷകള്‍ 24.06.2017 ശനിയാഴ്ചക്കകം aeotpban2017@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്.-എ.ഇ.ഒ

Monday, 19 June 2017

സർ ,
        പ്രധാനാദ്ധ്യാപകർ ചെയത സത്കൃത്യത്തിനു നന്ദി.  ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ  അധികമുള്ള പുസ്തകങ്ങൾ സംബന്ധിച്ച വിവരം ഇവിടെ കൊടുക്കുന്നു. പുസ്തകം ആവശ്യമുള്ളവർ ഏറ്റവും അടുത്തുള്ള വിദ്യാലയവുമായി ബന്ധപ്പെട്ട്  കൈപറ്റു രസീത്  നൽകി പുസ്തകം ശേഖരിച്ച് വിതരണം ചെയ്യുക. പുസ്തകം അധികമുള്ള പ്രധാനാദ്ധ്യാപകർ, പുസ്തകം  ആവശ്യമുള്ള  ഈ  ഉപജില്ലയിലെ  ഗവ/ എയിഡഡ്‌ പ്രധാനാദ്ധ്യാപകർക്ക്  ഒപ്പും സീലുമുള്ള രസീത് വാങ്ങി വച്ച് വിതരണം ചെയ്യണം.
ഈ പ്രവർത്തനം കഴിവതും നാളെ (20/ 06 / 2017 ) പൂർത്തിയാക്കണം . 
എന്നിട്ടും പുസ്തകങ്ങൾ ആവശ്യമെങ്കിൽ  21 ന്  ചുമതലയുള്ള ശ്രീ . പ്രതീഷിനെ  വിവരമറിയിക്കുക 
സർ,
             ഉപജില്ലയിലെ വിദ്യാലയങ്ങളിൽ വിവിധ ക്ളബ്ബുകൾ ജൂൺ 20 നകം പ്രവർത്തനമാരംഭിക്കണം .ഒരു കുട്ടി ഒരു ക്ലബ്ബിലെങ്കിലും അംഗമായി പ്രവർത്തിക്കുന്നു എന്നുറപ്പു വരുത്തണം .വിവിധ വിദ്യാലയങ്ങളിലെ ക്ലബ്ബ് രൂപവത്ക്കരണം സംബന്ധിച്ച വിവരങ്ങൾ പ്രതിമാസ റിപ്പോർട്ടിൽ പരാമര്ശിക്കുമല്ലോ ? (റിപ്പോർട്ടുകൾ ഡി ടി പി ചെയ്ത് ചിത്രങ്ങൾ ഉൾപ്പെടുത്തി  ഇ  മെയിലാക്കുന്നതല്ലേ സൗകര്യം. ?സ്ക്കൂളിലെ കംപ്യുട്ടറും അദ്ധ്യാപകരുടെ സഹായവും ഉപയോഗിക്കാൻ പരമാവധി ശ്രമിക്കണം . )

        ഉപജില്ലാ തലത്തിൽ വിദ്യാരംഗം, ശാസ്ത്രം ,സാമൂഹ്യശാസ്ത്രം ,ഗണിതം , പ്രവൃത്തിപരിചയം  ക്ലബ്ബ് കൺവീനർമാരുടെ തെരഞ്ഞെടുപ്പ് ജൂൺ 24  നകം പൂർത്തിയാക്കണം  . ഓരോ  ക്ലബ്ബിന്റെയും പൊതുയോഗം ഒരു നവ്യാനുഭവമാക്കാൻ നിലവിലുള്ള കൺവീനർ ശ്രദ്ധിക്കുമല്ലോ ?  വിദ്യാർത്ഥികളുടെ പഠനസമയം നഷ്ടപ്പെടാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം .യോഗത്തിന്റെ സംഘാടനം സംബന്ധിച്ച ചെറുവിവരണം ഫോട്ടോ സഹിതം അയച്ചാൽ നന്നായിരിക്കും.  വിവിധ ക്ലബ്ബ്കളുടെ  ജനറൽബോഡി  നടന്ന സ്ഥലവും സമയവും ,തിരഞ്ഞെടുക്കപ്പെട്ട കൺവീനരുടെ  ഫോണ് നമ്പർ സഹിതമുള്ള വിലാസവും ജൂൺ 24  നു തന്നെ ഉപജില്ലാ  മെയിലിലോ  (aeo tpban2017@gmail .com ) എസ് എം എസ്  / വാട്സപ്പ് സന്ദേശമായോ (9446612400  ) അറിയിക്കണം . 


                                                                                                                    എ  ഇ  ഒ

Sunday, 18 June 2017

  • സർ, ഓരോ വിദ്യാലയവും പാഠപുസ്തകം സംബന്ധിച്ച എക്സൽ പട്ടിക (മാറ്റമുണ്ടെങ്കിൽ / അയച്ചിട്ടില്ലെങ്കിൽ) തിങ്കൾ ഉച്ചയോടെ അയച്ചു തരണം. നിങ്ങൾക്കാവശ്യമുള്ള  പുസ്തകം ഏതു സ്ക്കൂളിലുണ്ടെന്ന് തിങ്കൾ രാത്രി ഇ മെയിലിൽ അറിയിക്കാം .ഹെഡ്മാസ്റ്റർമാർ കൈപറ്റുരശീതി വാങ്ങിവച്ച്‌ പുസ്തകം കൊടുക്കണം .  ഈ വിനിമയം 20 / 06 / (ചൊവ് വ ) നടക്കണം . ബാക്കി വരുന്ന പുസ്തകക്കാര്യം പിന്നാലെ.  സഹകരണപ്രതീക്ഷയിൽ ...... എ ഇ ഒ

വായനാദിന ക്വിസ്സ്.എസ്,ഐ.ടി.സി ഫോറം പാലക്കാട്
ക്വിസ്സ് 1
ക്വിസ്സ് 2
ചിത്രക്വിസ്സ് ഇവിടെ

Saturday, 17 June 2017

Sir
 2017-18 വർഷം എയ്ഡഡ് സ്‌കൂളിലെ 1 മുതൽ 8 വരെ ക്ലാസ്സിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും   2 ജോഡി    യൂണിഫോം വിതരണം ചെയ്യുന്നതിനായി ഈ ഉപജില്ലയിലെ എല്ലാ എയ്ഡഡ് സ്‌കൂളുകൾക്കും ഇതോടൊപ്പമുള്ള ലിസ്റ്റിൽ കൊടുത്ത പ്രകാരം തുക അനുവദിച്ചിട്ടുണ്ട് .  അനുവദിച്ച തുക ലിസ്റ്റിൽ   നൽകിയിട്ടുള്ള സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.  എല്ലാ പ്രധാന അധ്യാപകരും തുക പിൻവലിച്ചു കുട്ടികൾക്ക് ഗുണമേന്മയേറിയ യൂണിഫോം വിതരണം ചെയ്യാൻ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ് 

AEO TALIPARAMBA NORTH

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നുള്ള അറിയിപ്പുകള്‍1.സ്‌കൂള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്ത പ്രധാനാദ്ധ്യാപകര്‍ രണ്ട് ദിവസത്തിനുള്ളില്‍ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.

2.2017-18 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ പ്രപ്പോസല്‍ താഴെ പറയുന്ന രേഖകള്‍ സഹിതം ജൂണ്‍ 20 നകം ഹാജരാക്കേണ്ടതാണ്.
a.നിശ്ചിത പ്രഫോര്‍മ
b.സ്‌കൂളിന്റെ സൈറ്റ് പ്ലാന്‍
c.കുട്ടികളുടെ യു.ഐ.ഡി എന്റോള്‍മെന്റ് ലിസ്റ്റ്
d.ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്
e.സംരക്ഷിതാദ്ധ്യാപകരുണ്ടെങ്കില്‍ അവരെ സംബന്ധിച്ച വിവരങ്ങള്‍

3.ഗവ.സ്‌കൂളുകളില്‍ നിലവിലുള്ള ഒഴിവുകളുടെ വിവരങ്ങള്‍ നിശ്ചിത പ്രഫോര്‍മയില്‍ 19.06.2017 ന് വൈകുന്നേരം 5 മണിക്കു മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കുക.പ്രഫോര്‍മ ഇ മെയില്‍ ആയി അയച്ചിട്ടുണ്ട്.
4.2016-17 വര്‍ത്തെ ഹെല്‍ത്ത് ഡാറ്റ എത്രയും പെട്ടെന്ന് സമര്‍പ്പിക്കേണ്ടതാണ്
5.പാത്രങ്ങള്‍ വാങ്ങുന്നതിന് അനുവദിച്ച തുകയുടെ ധനവിനിയോഗപത്രം കെ.എഫ്.സി ഫോം 44 ല്‍ എത്രയും പെട്ടെന്ന് എത്തിക്കേണ്ടതാണ്. 
******************************************************************
2015-16 വര്‍ഷത്തെ ക്രഡിറ്റ് കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകരില്‍ നിന്നും 10-രൂപ പിരിച്ചെടുത്ത് 30.06.2017 നകം ഏല്‍പിക്കേണ്ടതാണെന്ന് അസി.പ്രോവിഡണ്ട് ഫണ്ട് ഓഫീസര്‍ക്കുവേണ്ടി നിര്‍ദ്ദേശിക്കുന്നു.


Friday, 16 June 2017

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അറിയിപ്പുകള്‍

Sir,
തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ പ്രധാന അധ്യാപകരുടെ യോഗം 17 /06 /2017  തീയ്യതി ഉച്ചക്ക് 12  മണിക്ക് തളിപ്പറമ്പ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വെച്ച് നടക്കുന്നതാണ് .  എല്ലാ പ്രധാന അധ്യാപകരും കൃത്യസമയത്ത് തന്നെ എത്തി ചേരേണ്ടതാണ്.  1 , 2   ക്ലാസ്സുകളിലെ വർക്ക് ബുക്കും ( WORK BOOK ) നാളെ വിതരണം ചെയ്യുന്നതാണ്.  എല്ലാ പ്രധാന അധ്യാപകരും ആയതു നാളെ തന്നെ കൈപ്പറ്റേണ്ടതാണ് 
  ഗൂഗിൾ മാപ്പിൽ വിദ്യാലയത്തിൻറെ വിലാസം /വിവരങ്ങൾ , ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യാത്ത വിദ്യാലയങ്ങൾ, വിദ്യാലയത്തിൻറെ നെയിം ബോർഡ് (സ്‌കൂളിന്റെ പേര് കാണുന്ന ഫോട്ടോ) , വിലാസം എന്നിവ ഗൂഗിൾ മാപ്പിൽ അപ്‌ലോഡ് ചെയ്തു നാളത്തെ (17/06/2017 ) യോഗത്തിൽ വിവരം അറിയിക്കേണ്ടതാണ് .   ജില്ലാ കളക്ടർ ഇക്കാര്യത്തിൽ റിപ്പോർട്ട് അവശ്യപ്പെട്ടതിനാൽ ഇക്കാര്യം അതീവ ഗൗരവത്തോടെ കാണേണ്ടതും സമയബന്ധിതമായി വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടതുമാണ് .  ഇക്കാര്യത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ സ്‌കൂൾ ഫോട്ടോയുമായി (സി ഡി യിലോ ഫോണിലോ  ) ഓഫീസുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ് 

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി യുമായി ബന്ധപ്പെട്ട പത്തിന മാർഗനിർദേശങ്ങൾ സംബന്ധിച്ച സർക്കുലർ . എൻ എം (എ )1 /40001 /2017 /ഡി പി ഐ  തീയതി 12 -6 -2017 അനന്തര നടപടികൾക്കായി  ഇതോടൊപ്പം ഉള്കൊള്ളിക്കുന്നു പ്രധാനാദ്ധ്യാപകർ സർക്കുലർ കൈപറ്റിയെന്ന രസ്വീത് നാളെ തന്നെ (17 -6 -2017 ) ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്
സര്‍ക്കുലര്‍ ഇവിടെ 
 2 -6 -2017  ന് ഈ  ഓഫീസിൽ നിന്നും ഈ  മെയിൽ ചെയ്ത  2017 -18 ലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ചുള്ള പൊതുവായ  മാർഗനിർദേശങ്ങൾ അടങ്ങിയ സർക്കുലറിന്റെ ( എൻ എം (എ )1 /39000  /2017 /ഡി പി ഐ  തീയതി 30 -5 -2017 )പകർപ്പ് പീ ടീ എ  പ്രസിഡന്റ് , മദർ പി ടി എ പ്രസിഡന്റ് ,പാചകക്കാരി എന്നിവർക്കു നൽകി കൈപറ്റു രസീത് സൂക്ഷിക്കേണ്ടതാണ് .
പ്രധാനാദ്ധ്യാപകർ സർക്കുലർ കൈപറ്റിയതിന്റെ  രസ്വീത് അടിയന്തിരമായി   ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്(പേജ് 17 കാണുക )
സര്‍ക്കുലര്‍ ഇവിടെ

                                                  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 


Thursday, 15 June 2017

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

                  ഉച്ചഭക്ഷണ പരിപാടിക്ക് LPG (പാചക വാതകം ) ഉപയോഗിക്കുന്ന പ്രധാനാദ്ധ്യാപകർ നാളെ ( 16.6.2017) രാവിലെ 10 മണിക്ക് വിവരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അറിയിക്കേണ്ടതാണ്. ( ഉണ്ട് / ഇല്ല )ഇമെയിൽ മുഖാന്തിരവുംവിവരവുംനൽകാവുന്നതാണ്.വിവരംDplക്ക്നൽകാനുള്ളതിനാൽ ഗൗരവമായി കാണേണ്ടതാണ്,byനൂൺ മീൽ ഓഫീസർTP ba North

*******************************************************************
എൽ.പി. വിഭാഗത്തിൽ ആൺകുട്ടികൾക്ക് നൽകിയിട്ടുള്ള കൈത്തറി യൂണിഫോം നിക്കറിനും ഷർട്ടിനും ആണെന്ന് അറിയാതെ പാന്റിനും ഷർട്ടിനും അളന്ന് മുറിച്ച് പല സ്കൂളുകളിലും തികയാതെ വന്നതായി അറിയുന്നു. അത്തരം സ്കൂളുകളിൽ രണ്ടാമത് ഒന്ന് കൂടി കൊടുക്കാൻ കഴിയുന്നതല്ല എന്ന കൂടി അറിയിക്കുന്നു.
-- 
for DPI
പല സ്കൂളുകളിലും കൈത്തറി യൂണിഫോം തുണി വിതരണം ചെയ്തത് മുറിച്ച് നൽകാതെയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുറിച്ച് നൽകിയ സ്കൂളുകളിൽ തെറ്റായ അളവിൽ മുറിച്ച് നൽകിയതിനാൽ തികയാതെ വന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇനിയും യൂണിഫോം തയ്പ്പിക്കാത്ത സ്കൂളുകളിൽ ചുവടെ പറയുന്ന തരത്തിൽ അളന്ന് മുറിച്ച് യൂണിഫോം തയ്പ്പിക്കുന്നതിന് സ്കൂളുകൾക്ക് നിർദേശം നൽകേണ്ടതാണ്.

                   boys                                                            girls

std 1      shirt 1 m           shorts 0.5m                         shirt 1 m        skirt 1m
std 2      shirt 1m           shorts 0.5m                          shirt 1 m        skirt 1m
std 3       shirt 1.1m       shorts 0.6m                          shirt 1.1m      skirt 1.2m
std 4       shirt 1.2m       shorts 0.6m                          shirt 1.2m      skirt 1.2m
std 5       shirt 1.25m     pants 1.10m                         shirt 1.2m       skirt 1.2m       
overcoat (only for std 5) 0.5m

-- 
for DPI
***********************************************
സർ, തളിപ്പറമ്പ്‌ വടക്ക്‌ വിദ്യാരംഗം നിർവ്വാഹകസമിതി യോഗം ഇന്ന് (15/06/2017) വൈകുന്നേരം 3 മണിക്ക്‌ ബി ആർ സി ഹാളിൽ നടന്നു.നാളെയുടെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ രാധാക്രുഷ്ണൻ എ ഇ ഒ ശീ ജനാർദ്ദനൻ,ബി.പി ഒ ശ്രീ രമേശൻ,എച്ച്‌ എം ഫോറം സെക്രട്ടറി ശ്രീ ദിനേശൻ,വിദ്യാരംഗം കണ് വീനർ ശ്രീ പ്രസാദ്‌ നിർവ്വാഹകസമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു. 2016 -17 ലെ വരവു ചെലവുകൾ അംഗീകരിച്ചു.     പ്രധാന തീരുമാനങ്ങൾ.                             1. ജൂൺ 24 ശനി രാവിലെ 10 മണിക്ക്‌ വിദ്യാരംഗം പൊതുയോഗം ബി ആർ സി യിൽ നടക്കും .ഒരോ വിദ്യാലയത്തിൽ  നിന്നും കൺ വീനർ പങ്കെടുക്കണം .         2.ഉപജില്ലാ തല ഉദ്ഘാടനം ജൂൺ 30. വെള്ളി രാവിലെ 9.30 ൻ കുറുമാത്തൂർ വി എച്ച്‌ എസിൽ നടക്കും .ഒരോ വിദ്യാലയത്തിൽ  നിന്നും കൺ വീനറും ഒരു വിദ്യാർത്ഥിയും പങ്കെടുക്കണം .         3.2016- 17 ലെ വിദ്യാരംഗം പ്രവർത്തനങ്ങൾ ഡി ടി പി ചെയ്ത്‌ ഫോട്ടോ സഹിതം എഡിറ്റു ചെയ്ത്‌ aeo tpban.blogspot.in  ,aeotpba2017@gmail.com എന്നീ വിലാസങ്ങളിൽ  ജൂൺ 24നു മുൻപ്‌. അയയ്ക്കാം.                         4. ഉപജില്ലയിലെ ചിത്രകലാ തൽപ്പരർക് ബി ആർ സി യിൽ ചിത്രം വരയ്ക്കാം . താൽപര്യമുള്ളവർ ബി പി ഒ യെ വിളിക്കുക.        
5. ഈ വർഷം ചെയയാവുന്ന പഠന പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി കലണ്ടർ തയ്യാറാക്കുന്നതാൺ

Sunday, 11 June 2017

Sirs,
       Please download this Excel Sheet. Check the details entered . Add the details in Green colored columns.
Save it .Mail it back to the same address (aeotpban2017@gmail.com ) before 7 pm on 12/06/2017,Monday.

                                                                                                       Expecting full co operation     
                                                                                                                                AEO

ഇവിടെ  ക്ലിക്ക് ചെയ്യുമ്പോള്‍  ലഭിക്കുന്ന എക്സല്‍ ഷീറ്റ് ഡൗണ്‍ ലോഡ് ചെയ്ത് വിവരങ്ങള്‍ ചേര്‍ത്ത് സേവ് ചെയ്ത് മുകളിലെ ഇ മെയില്‍ ഐ.ഡി.യിലേയ്ക്ക് മെയില്‍ ചെയ്യണം.

Thursday, 8 June 2017

പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ലംപ്സം ഗ്രാന്‍റും നാലുമാസത്തെ പ്രതിമാസ സ്റ്റൈപെന്‍റും വിതരണം ചെയ്യുന്നതിന് ഫോറം നമ്പര്‍ 1 ല്‍ വിദ്യാര്ത്ഥികളുടെ പട്ടിക , മുഖ്യാധ്യാപകരുടെ ഔദ്യോഗിക നാമത്തിലുള്ള അക്കൗണ്ട്, പാസ്സ് ബുക്കിന്‍റെ പകര്‍പ്പ് സഹിതം ഐ.ടി.ഡി.പി ഓഫീസില്‍  ജൂണ്‍‌ 15 നകം അപേക്ഷ സമര്‍പ്പിക്കണം.2016-17 അധ്യയനവര്‍ഷം രണ്‍ാം ഘട്ടം വിതരണം ചെയ്ത തുകയുടെ അക്വിറ്റന്‍സ് കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 04972700347(പത്ര വാര്‍ത്ത)

Tuesday, 6 June 2017

പ്രിയമുള്ള പ്രഥമാധ്യാപകരേ, ഈ വർഷത്തെ ആറാം പ്രവർത്തി ദിന കണക്കെടുപ്പ് മുൻ വർഷത്തെ രീതികളിൽ നിന്ന് വ്യത്യസ്തമായി സമ്പൂർണയിലൂടെയാണെന്ന് അറിയാമല്ലോ. അതിന് സ്കൂൾ തലത്തിൽ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ സൂചിപ്പിക്കാനാണ് ഈ പോസ്റ്റ്. ആറാം പ്രവർത്തിദിന കണക്കെടുപ്പിന്റെ ഗൗരവം ഉൾക്കൊണ്ട് വേണം ഈ പോസ്റ്റ് വായിക്കേണ്ടതെന്ന് അഭ്യർത്ഥിക്കുന്നു.
1. നമ്മുടെ സ്കൂളിൽ പ്രവേശിപ്പിച്ചിട്ടുള്ള മുഴുവൻ കുട്ടികളെയും സമ്പൂർണയിൽ 2017-2018ലെ ക്ലാസുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇതിന് ആദ്യം പ്രമോഷൻ നടത്തണം. പുതിയതായി സ്കൂളിൽ പ്രവേശനം നേടിയ മുഴുവൻ കുട്ടികളുടെയും വിവരങ്ങൾ സമ്പൂർണയിൽ ചേർക്കണം. റ്റിസി മുഖേനെയോ അല്ലാതെയോ പ്രവേശനം നേടിയ എല്ലാ കുട്ടികളെയും ചേർത്തിരിക്കണം. എല്ലാ കുട്ടികളെയും റെഗുലർ സ്റ്റുഡന്റ് ആയി തന്നെയാണ് ചേർക്കേണ്ടത്. നോൺ റെഗുലർ ആയി ആരെയും ചേർക്കരുത്. *കുട്ടികളുടെ ഡാറ്റ ഇപ്പോൾ കൺഫേം ചെയ്യരുത്.*
2. സമ്പൂർണയിൽ ചേർത്തിട്ടുള്ള എല്ലാ കുട്ടികളുടെയും എല്ലാ വിവരങ്ങളും ശരിയാണെന്നും ഉറപ്പാക്കണം. പ്രത്യേകിച്ച്, അവരുടെ ലിംഗപദവി( Gender), ക്ലാസ്, മതം, ജാതി, കാറ്റഗറി, പ്രഥമഭാഷ ഒന്നാം പേപ്പർ, രണ്ടാം പേപ്പർ, പഠനമാധ്യമം(ഔദ്യോഗികമായ അനുമതിക്കനുസരിച്ച് മാത്രം), യു ഐ ഡി എന്നീ വിവരങ്ങൾ. കാരണം ഈ വിവരങ്ങൾ ഫിക്സേഷനെ ബാധിക്കുന്നവയാണ്.
3. *എൽ പി ക്ലാസുകളിൽ എല്ലാ കുട്ടികളുടെയും ഒന്നാം ഭാഷ മലയാളം തന്നെയാണ്. അതിനാൽ എൽ പി കുട്ടികളുടെ ഒന്നാം ഭാഷ മലയാളം എന്നോ നോട്ട് ആപ്ലിക്കബിൾ എന്നോ ആണ് കൊടുക്കേണ്ടത്. അറബി, സംസ്കൃതം, ഉറുദു എന്നിങ്ങനെ നൽകാൻ പാടില്ല.* മറ്റ് ക്ലാസുകളിൽ ഒന്നാം ഭാഷയായി അറബി, സംസ്കൃതം, ഉറുദു പോലുള്ളവ തെരഞ്ഞെടുത്ത കുട്ടികളുടെ First language Paper I എന്നത് ആ ഭാഷയും First language Paper II എന്നത് മലയാളവും ആണ് നൽകേണ്ടത്.
4. Dashboard ലുള്ള Sixth Working day എന്ന ഐക്കൺ ക്ലിക്ക് ചെയ്ത് കാണുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിച്ച് വായിച്ച ശേഷം School proforma എന്ന ടാബ് ക്ലിക്ക് ചെയ്യുക. സ്കൂളിന്റെ പ്രാഥമിക വിവരങ്ങൾ പരിശോധിച്ച് തെറ്റില്ലാതെ പൂരിപ്പിച്ച് Save details ക്ലിക്ക് ചെയ്യുക.
5. തുടർന്ന് Sixth working day Reports എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. അവിടെ 3 ഫോർമാറ്റുകൾ കാണാവുന്നതാണ്. എല്ലാ കോളങ്ങളും ശ്രദ്ധിച്ച് ഒത്തുനോക്കുകയും ശരിയാണെന്ന് ഉറപ്പുവരുത്തുക.
6. ഏതെങ്കിലും ക്ലാസിലെ എണ്ണത്തിൽ വ്യത്യാസം കണ്ടാൽ ആ ക്ലാസിലെ കുട്ടികളുടെ ഡാറ്റ നൽകിയതിൽ എന്തെങ്കിലും പിഴവുണ്ടോ എന്ന് പരിശോധിച്ച് തിരുത്തുക. താഴെയുള്ള Click here to Synchronize എന്നത് ക്ലിക്ക് ചെയ്ത് ക്ലാസ്സ് തെരഞ്ഞെടുത്ത് Sync ക്ലിക്ക് ചെയ്യുക.
7. വീണ്ടും ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റ് പരിശോധിക്കുക.
8. ഏതെങ്കിലും കുട്ടിയെ പുതുതായി ചേർക്കുകയോ ഏതെങ്കിലും കുട്ടിയുടെ വിവരങ്ങളിൽ മാറ്റം വരുത്തുകയോ ചെയ്താൽ ആ മാറ്റം ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റിൽ പ്രതിഫലിക്കണമെങ്കിൽ നിർബന്ധമായും ആ ക്ലാസ് Synchronize ചെയ്യണം.
9. എൽ പി ക്ലാസുകളിൽ അറബി, ഉറുദു എന്നീ അഡീഷണൽ ലാംഗ്വേജ് പഠിക്കുന്ന കുട്ടികളുടെ എണ്ണം നാം മാന്വലായി ചേർക്കണം. അതിന് ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റിന്റെ താഴ്ഭാഗത്ത് Additional Language എന്നതിന്റെ താഴെ Click here to add additional language എന്നതിൽ ക്ലിക്ക് ചെയ്യണം. ശേഷം ഓരോ ക്ലാസ്സിന്റെയും നേരെ അറബി, ഉറുദു എന്നിവക്ക് കീഴിൽ എണ്ണം ചേർക്കുക. ഈ എണ്ണം മാത്രമാണ് നമുക്ക് മാന്വലായി ചേർക്കാനാവുക. മറ്റ് എണ്ണങ്ങളെല്ലാം സമ്പൂർണയിൽ നാം ചേർത്ത കുട്ടികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തനിയെ വരുന്നതാണ്.
10. ഇങ്ങനെ ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റ് പൂർണ്ണമായും ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം താഴെയുള്ള I do hereby declare that the details furnished above are correct to the best of my knowledge and belief. എന്ന സർട്ടിഫിക്കറ്റ് ടിക്ക് ചെയ്ത് Confirm ക്ലിക്ക് ചെയ്യണം. ഇതോടെ നമ്മുടെ സ്കൂളിലെ ഈ വിദ്യാഭ്യാസ വർഷത്തെ ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റ് ലോക്ക് ആകും. ഇനിയും വല്ല തെറ്റും കാണുന്നുണ്ടെങ്കിൽ AEO / DEO യെ കോണ്ടാക്ട് ചെയ്ത് റീസെറ്റ് ചെയ്താൽ മാത്രമേ തിരുത്താനാകൂ.
11. ഇങ്ങനെ കൺഫേം ചെയ്തു കഴിഞ്ഞാൽ അതിന്റെ പ്രിന്റ് എടുത്ത്  എച്ഛ് എം ഒപ്പിട്ട് സ്കൂളിൽ സൂക്ഷിക്കണം.
12. ഓരോ സ്കൂളിലേയും ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റ്  പരിശോധിച്ച് AEO / DEOമാർ കൺഫേം ചെയ്യുന്നതോടെ സ്കൂളുകളുടെ ഈ വർഷത്തെ ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റ് ഒരിക്കലും തിരുത്താനാകാത്ത വിധം ലോക്ക് ആകും.

തളിപ്പറമ്പ നോര്‍ത്ത് ഉപജില്ലയുടെ പരിധിയിലുള്ളസ്‌കൂളുകളിലെ നാളിതുവരെയും 2015-16 വര്‍ഷത്തെ ക്രഡിറ്റ് കാര്‍ഡ് കൈപ്പറ്റാത്ത അധ്യാപക/അനദ്ധ്യാപക ജീവനക്കാര്‍ ഉണ്ടെങ്കില്‍ 07.06.2017 വൈകിട്ട് 5 മണിക്കുള്ളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.


Monday, 5 June 2017

ആറാം പ്രവര്‍ത്തിദിന പ്രഫോര്‍മ സമ്പൂര്‍ണ്ണയില്‍ ലഭ്യമാണ്.Dashboard-Sixth working day (click) തുറന്നു വരുന്ന വിന്‍ഡോയില്‍ വലതുവശത്ത് Sixth working day report.മാറ്റം വരുത്തേണ്ടവ സമ്പൂര്‍ണ്ണയില്‍ മാറ്റിയതിനുശേഷം ക്ലാസ്സ് അടിസ്ഥാനത്തില്‍ സിംക്രണൈസ് ചെയ്യണം.പ്രത്യേകം ശ്രദ്ധിക്കുക ആറാം പ്രവര്‍ത്തി ദിന പ്രഫോര്‍മ ക്ലാസ്സ് അടിസ്ഥാനത്തില്‍ സിംക്രണൈസ് ചെയാതാല്‍ മാത്രമേ ഡാറ്റ അപ്ഡേറ്റ് ആകുകയുള്ളു.ഉറപ്പു വരുത്താതെ കണ്‍ഫേം ചെയ്യരുത്.റീസെറ്റ് ചെയ്യുന്നതിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെടുക

ആറാം പ്രവര്‍ത്തി ദിന മാതൃകാ പ്രഫോര്‍മ ഇവിടെ